Thursday, November 21, 2024
Sports

ഫുട്ബാൾ താരം റൊണാൾഡോ ഇസ്‌ലാം സ്വീകരിച്ചു. വാർത്തയുടെ സത്യാവസ്ഥ ഇതാണ്

റിയാദ്: ലോക ഫുട്ബോളർ ക്രിസ്റ്റിയാനോ റൊണാൾഡോ കഴിഞ്ഞ മൂന്ന് സീസണുകളിലായി സൗദി പ്രോ ലീഗ് ക്ലബ്ബ് അൽ നസറിനൊപ്പമാണുള്ളത്. സൗദിയുമായി അഭേദ്യബന്ധം സൂക്ഷിക്കുന്ന താരവുമാണ് പോർച്ചുഗൽ സൂപ്പർ താരം. മുസ്ലിം ശൈലിയിൽ സലാം പറയലും മടക്കലും റൊണാൾഡോയ്ക്ക് പതിവുള്ളതുമാണ്. പരമ്പരാഗത സൗദി വസ്ത്രങ്ങൾ ധരിച്ച് സൗദിയിലെ ചടങ്ങുകളിലും താരം പങ്കെടുക്കാറുണ്ട്. ഫലസ്തീനടക്കം നിരവധി മുസ് ലിം രാഷ്ട്രങ്ങൾക്ക് സഹായം ചെയ്യുന്ന വാർത്തയും നാം കാണാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് റൊണാൾഡോ ഇസ്ലാം മതം സ്വീകരിച്ചു എന്നുള്ളത്. ലോകം മുഴുവൻ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വാർത്ത വ്യാജമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ തോന്നിക്കുന്ന ഒരാൾ പള്ളിയിലിരുന്ന് ഖുർആൻ പാരായണം ചെയ്യുന്നതുൾപ്പെടെയുള്ള വിഡിയോയും റൊണാൾഡോ അറബ് രീതിയിലുള്ള വസ്ത്രം ധരിച്ചുനിൽക്കുന്ന ഫോട്ടോയും സഹിതമാണ് ‘ക്രിസ്റ്റിയാനോ റൊണാൾഡോ ഇസ്ലാം സ്വീകരിച്ചു’ എന്ന സന്ദേശം പ്രചരിക്കുന്നത്.

എന്നാൽ ഇത് 2021 ജൂലായ് 20ന് ബിവേർ അബ്ദുല്ല എന്ന ഇറാഖ് വംശജൻ തന്റെ ടിക്ക്ക്ടോക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ്. റൊണാൾഡോയുടെ മുഖസാദൃശ്യമുള്ള ബിവേർ അബ്ദുല്ല ബ്രിട്ടണിലെ ബ്രിമിങ്ഹാമിലുള്ള പള്ളിയിലിരുന്ന് ഖുർആൻ പാരായണം ചെയ്യുന്ന വിഡിയോയാണിത്.

ക്രിസ്റ്റ്യാനോയോട് മുഖസാദൃശ്യമുള്ള ബിവേർ അബ്ദുല്ലയെക്കുറിച്ച് വിവിധ മാധ്യമങ്ങളിൽ പലതവണ വാർത്തകൾ വന്നിട്ടുണ്ട്. ഇറാഖ് പൗരത്വമുണ്ടായിരുന്ന ബിവേർ അബ്ദുല്ല 2018ലാണ് ബിവേർ അബ്ദുല്ല 2018ലാണ് ബ്രിട്ടണിലെത്തിയത്. അവിടെ നിർമാണമേഖലയിൽ ജോലിചെയ്തുവരുന്ന അദ്ദേഹം ടിക് ടോക്കിൽ സജീവമാണ്. മുമ്പും ഈ വീഡിയോ ഷെയർ ചെയ്‌ത്‌ ഈ വാർത്ത പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *