Sunday, December 8, 2024
LatestPolitics

വഖഫ് ഭൂമി തിരിച്ചുപിടിക്കൽ; തൃശൂർ ചാവക്കാട് 37 കുടുംബങ്ങള്‍ക്ക് നോട്ടീസ്

തൃശൂർ: വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് ചാവക്കാട് മേഖലയിൽ 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകി. ചാവക്കാട് മണത്തല, ഒരുമനയൂർ ഒറ്റത്തെങ്ങ് കിഴക്ക്, ജെ കെ മാർബിളിന് പടിഞ്ഞാറ്, തങ്ങൾപടി, പാലയൂർ, ചക്കംകണ്ടം തുടങ്ങിയ ഇടങ്ങളിലെ കുടുംബങ്ങൾക്കാണ് നോട്ടീസ്. 10 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് നോട്ടീസ് നൽകിയത്.

പുഴക്കൽ തറവാട്ടുകാർക്ക് ചാർത്തി കിട്ടിയ ഭൂമിയിൽ നിന്ന് വിലകൊടുത്ത് വാങ്ങിയ വീട്ടുകാർക്കുൾപ്പെടെയാണ് വഖഫ് ബോർഡിൽ നിന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. വഖഫ് ഭീഷണി നേരിടുന്ന മുഴുവൻ കുടുംബങ്ങളെയും അണിനിരത്തി മുനമ്പം മാതൃകയിൽ ജനകീയ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്.

വയനാട് മാനന്തവാടി തവിഞ്ഞാലിലെ 5 കുടുംബങ്ങൾക്കും വഖഫ് നോട്ടീസ് ലഭിച്ചിരിന്നു. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. വി പി സലിം, സി വി ഹംസ, ജമാൽ, റഹ്മത്ത്, രവി എന്നിവർക്കാണ് നോട്ടീസ് കിട്ടിയത്. ഒക്ടോബർ 10 ന് ലഭിച്ച പരാതിയിലാണ് നടപടി.

അനധികൃതമായി കൈവശം വച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം 16നുള്ളിൽ ഹാജരാക്കാനുമാണ് നോട്ടീസിലെ നിർദേശം. നടപടികളുമായി ബന്ധപ്പെട്ട് 19ന് ഹാജരാകാനും അഞ്ച് കുടുംബാംഗങ്ങൾക്കും വഖഫ് ബോർഡിന്റെ നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *