പാലക്കാട്ട് ഗണേഷോത്സവം നടത്തി സിപിഎം
പരിപാടി ‘വോട്ടു ലക്ഷ്യമാക്കിയ നീക്കം’ മാത്രമാണെതെന്ന് വ്യാപക വിമർശനം ഉണ്ട്.
പാലക്കാട്: പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ സിപിഎം നേതൃത്വത്തിൽ ഗണേഷോത്സവം സംഘടിപ്പിച്ചു. പാർട്ടി അറിവോടെ സംഘടിപ്പിച്ച പരിപാടി ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന സിപിഎം ഗണപതിഹോമം, ഗണേശോത്സവം, തുടങ്ങിയ പരിപാടികളുടെ സംഘാടകരാവുന്നത് പാർട്ടി നിലപാടിനെതിരാണെന്നാണ് പ്രധാന ആക്ഷേപം.
മതേതര നിലപാട് പുലർത്തുന്ന പാർട്ടി മതാഘോഷങ്ങളിൽ പങ്കെടുക്കുന്നത് രാഷ്ട്രീയ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. പരിപാടി ‘വോട്ടു ലക്ഷ്യമാക്കിയ നീക്കം’ മാത്രമാണെതെന്ന് വ്യാപക വിമർശനം ഉണ്ട്. പ്രാദേശിക തലത്തിൽ പാർട്ടി നേതൃത്വവും പ്രവർത്തകരും ചേർന്ന് നടത്തിയ ഈ ആഘോഷം പാലക്കാട് ജില്ലയിലെ രാഷ്ട്രീയ സാമൂഹിക വർത്തമാനങ്ങൾക്കിടയിൽ പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്.