മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി സ്വയം മുറിവേല്‍പ്പിച്ച നിലയില്‍
മലപ്പുറം അരീക്കോടിനടുത്ത് വടശ്ശേരിയിൽ യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. വടശ്ശേരിയിൽ കോട്ടേഴ്സിൽ താമസിക്കുന്ന രേഖ (38)ആണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച നിലയിൽ ഭർത്താവ് വിപിൻ ദാസിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടക്കയം സ്വദേശിയാണ് ഭര്‍ത്താവ് വിപിൻദാസ്.