വനിതാ പോലീസിൻ്റെ വൈറൽ ഓട്ടത്തിൽ ട്വിസ്റ്റ്;ആംബുലൻസിൽ രോഗി ഇല്ലായിരുന്നു.
വീഡിയോ പകർത്തിയതിന് ആംബുലൻസ് ഡ്രൈവർക്ക് ഫൈൻ
തൃശ്ശൂർ: നഗരത്തിലൂടെ ആംബുലൻസിന് വഴിയൊരുക്കി വാഹനങ്ങൾക്കിടയിലൂടെ ഓടുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വൈറൽ വീഡിയോക്ക് പിന്നാലെ വമ്പൻ ട്വിസ്റ്റ്. ആംബുലൻസിൽ രോഗിയില്ലായിരുന്നു എന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.
വാഹനം ഓടിക്കുന്നതിനിടെ വീഡിയോ പകർത്തുന്നതിനായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ആംബുലൻസ് ഡ്രൈവർക്ക് ഫൈൻ ഏർപ്പെടുത്തിയിട്ടുമുണ്ട്. പോലീസ് ഉദ്യോഗസ്ഥ പിന്നിൽ നിന്ന് ഓടി വരുന്നത് മിററിലൂടെ വീഡിയോ പകർത്തുന്നതിനിടെ ഡ്രൈവറുടെ കയ്യിൽ മൊബൈൽ ഫോൺ കണ്ടതിനെ തുടർന്നാണ് എം വി ഡി അന്വേഷണം ആരംഭിച്ചത്.