Sports

ഫിനർബാഷെ മൗറിന്യോയെ പുറത്താക്കി

ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ ബെൻഫിക്കയ്ക്കെതിരെ തോൽവി ഏറ്റുവാങ്ങിയതാണ് തീരുമാനം എടുക്കാൻ കാരണമായത്

ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് മത്സരത്തിൽ പോർച്ചുഗീസ് ക്ലബ് ആയ ബെൻഫിക്കക്ക് എതിരെയുള്ള തോൽവിക്ക് പിന്നാലെ പരിശീലകൻ ജോസെ മൗറിന്യോയെ പുറത്താക്കി തുർക്കി ക്ലബ് ഫിനർബാഷെ.


2024 ജൂണിൽ ചുമതലയേറ്റ മൗറിന്യോയുടെ കാലഘട്ടം വിവാദങ്ങളും പരാജയങ്ങളും നിറഞ്ഞതായിരുന്നു. റഫറിമാരെ വിമർശിച്ചതും എതിർ ടീമിൻറെ പരിശീലകനുമായി ഉണ്ടായ സംഘർഷവും ആരാധകരുമായുള്ള തർക്കങ്ങളും നേരത്തെ അദ്ദേഹത്തെ വിമർശന വിധേയനാക്കിയിരുന്നു.


തുടർച്ചയായ മോശം പ്രകടനങ്ങൾ ആരാധകരെയും ക്ലബ്ബ് മാനേജ്മെന്റിനെയും ചൊടിപ്പിച്ചിട്ടുണ്ട്. വെറും ആറു മത്സരങ്ങൾക്ക് ശേഷമാണ് മൗറിന്യോയുടെ കരാർ അവസാനിപ്പിച്ചതായി ക്ലബ് ഭാരവാഹികൾ അറിയിക്കുന്നത്. എന്നാൽ യൂറോപ്പിലെ മറ്റുള്ള ക്ലബ്ബുകൾ അദ്ദേഹത്തെ സമീപിക്കുമെന്ന് സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *