ലോക: മലയാളത്തിൽ ഇന്നേ വരെ കാണാത്ത ഒരു ടോപ് നോച്ച് ഐറ്റം
ഈ സിനിമക്ക് ഞാൻ ഒരുപാട് genre ഇട്ടിട്ടുണ്ട് കാരണം എനിക്ക് തന്നെ ഈ സിനിമയെ ഇന്ന genre എന്ന് പറഞ്ഞു വിലയിരുത്താൻ പറ്റുന്നില്ല.ഏതാണ് എന്ന് നിങ്ങൾ തന്നെ തീയേറ്റർ കാഴ്ചയിൽ സ്വയം തിരയുക.ഒരു ഇന്റർവ്യൂവിൽ രാജുവേട്ടൻ പറഞ്ഞിട്ടുണ്ട് എനിക്ക് ഹിസ്റ്റോറിക് സിനിമകൾ ചെയ്യാൻ താല്പര്യം ഇല്ല എന്ന് അതെ പുള്ളി തന്നെ ഉറുമി പോലെ ഒരു കിടിലൻ ഐറ്റം സന്തോഷ് ശിവൻ സർ ന്റ് കൂടെ തന്നു.ദുൽഖർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു സൂപ്പർ ഹീറോ genre എനിക്ക് താല്പര്യം ഇല്ല കാരണം അത് റിയൽ അല്ലല്ലോ എന്ന്. എനിക്ക് റിയൽ ഹീറോസ് ആണ് ഇഷ്ടം ബാറ്റ്മാൻ പോലെ ഉള്ള ഒരു സൂപ്പർ ഹ്യൂമൻ ഹീറോ ആണ് ഇഷ്ടം എന്നൊക്കെ.പക്ഷെ അതെ ദുൽഖർ തന്നെ മലയാളത്തിൽ ഇന്നേ വരെ കാണാത്ത ഒരു ടോപ് നോച്ച് ഐറ്റം നിർമ്മിച്ചു മലയാളി പ്രേക്ഷകർക്ക് ഓണം ബമ്പർ തന്നു.കാരണം ഈ സിനിമ ഞാൻ പെട്ടെന്ന് ഒരു ദിവസം അറിഞ്ഞത് ആണ് ഈ അടുത്ത് എന്തോ.അപ്പൊ കരുതി എന്തോ തട്ടി കൂട്ടൽ പരിപാടി ആണ് എന്ന്.

സൂപ്പർ ഹീറോ genre വളരെ ഇഷ്ടം ആണ് എങ്കിലും മലയാളത്തിൽ അങ്ങനെ ഒന്നും കാര്യമായ ഇഷ്ടം സമ്പാദിച്ചു ഇല്ല ആകെ ഒരു മിന്നൽ മുരളി ഉണ്ട് അതാണേൽ എനിക്ക് അത്ര ഇഷ്ടം ഉള്ള സിനിമ അല്ല അതിനു ഒരുപാട് പരിമിതികൾ ഉള്ളത് പോലെ തോന്നിയിട്ടുണ്ട്.പക്ഷെ ഇവിടെ സത്യത്തിൽ ഈ ഒരു superhero genre ഇത്ര ചെറിയ കാലയളവിൽ എന്ന ഒരു മേക്കിങ് ആണ്.ആവിശ്വസിനിയം ആയ കാര്യങ്ങൾ ആണ് സ്‌ക്രീനിൽ മൊത്തത്തിൽ നടക്കുന്നത് എന്ന ധാരണ എല്ലാം നിമിഷങ്ങൾ കൊണ്ട് നമ്മൾ മറന്നു ലോകയുടെ യൂണിവേഴ്സ്ൽ ലയിക്കുന്ന അവസ്ഥ ആണ്.
സിനിമയുടെ ട്രൈലർ പോലെ തന്നെ ഫുൾ mystery എലമെന്റ് ആണ് തുടക്കം തൊട്ട്.അത് തന്നെ സിനിമ മൊത്തത്തിൽ നല്ലൊരു മൂഡ് ക്രീയേറ്റ് ചെയ്തു ക്ലൈമാക്സ് പോർഷൻ വരെ എത്തിക്കും.
Naslen ഒരു സാധാരണ വേഷം ആണ് പക്ഷെ നന്നായി തന്നെ വന്നിട്ടുണ്ട് സണ്ണി എന്ന ഒരു typical ചില്ലിങ് ടൈപ്പ് ചെറുക്കൻ.കല്യാണി ആക്ഷൻ വേഷം നന്നായി ചെയ്യുമെന്നത് ആന്റണി കണ്ടപ്പോൾ മനസിലായത് ആണ്.പക്ഷെ എനിക്ക് കല്യാണിയെ അങ്ങനെ ഇഷ്ടം അല്ല പക്ഷെ ഈ സിനിമയിൽ കറക്റ്റ് മീറ്റർ ആയിരുന്നു നന്നായി ഇഷ്ടം ആയി നല്ല വെറൈറ്റി കഥാപാത്രം.പിന്നെ എടുത്തു പറയേണ്ടത് sandy ആണ് ലിയോ യിലെ ടെറർ വില്ലൻ ശേഷം ഇതാ ഇവിടെ മറ്റൊരു കിടിലൻ നെഗറ്റീവ് ഒടുക്കത്തെ സ്ക്രീൻ പ്രസന്റേഷൻ ആണ് അയാൾ കാഴ്ച വെക്കുന്നത് എജ്ജാതി ആറ്റിട്യൂട് നോട്ടം ബിജിഎം എല്ലാം.ചന്ദു അച്ഛന്റെ മാനറിസം ഒക്കെ ആയി നല്ല ചില ഭാഗത്തു നല്ല സീനുകൾ കോമഡി ഒക്കെ വർക്ക് ഔട്ട് ആക്കി ഈ പ്രാവശ്യം ജസ്റ്റ് പാസ്സ് കൊടുത്തു വിടാം.
കഥാസാരം….
സിനിമ പറയുന്നത് സണ്ണി എന്ന ചെറുപ്പക്കാരൻ അവന്റെ സുഹൃത്തുക്കളെ എല്ലാം ആയി ഒരു ഫ്ലാറ്റിൽ ആണ് താമസം.സണ്ണിയുടെ ഓപ്പോസിറ്റ് ഫ്ലാറ്റിൽ താമസിക്കാൻ വരുന്ന ചന്ദ്ര എന്ന പെൺകുട്ടിയോട് അവൻ ചെറിയ താല്പര്യം തോന്നുന്നു ശേഷം അവൻ അവളെ stalk ചെയ്യാൻ ആരംഭിക്കുന്നതും പെൺകുട്ടിയുടെ നിഗൂഢത ഓരോന്ന് ഓരോന്ന് ആയി പുറത്ത് വരുന്നതും അത് ഒരു വലിയ ഒരു സംഭവത്തിന്റെ മുന്നോടി മാത്രം ആവുന്നുള്ളൂ എന്ന മുൻകാഴ്ചകളും ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് കൂടുതൽ എന്ത് പറഞ്ഞാലും spoiler ആവും അത് കൊണ്ട് നിർത്തുന്നു.സിനിമയിലെ cameos എല്ലാം കിടിലൻ ആണ് സത്യത്തിൽ രോമാഞ്ചം വന്നു unexpected ആയി സ്‌ക്രീനിൽ ചിലർ വന്നപ്പോൾ.ജെക്‌സ് ബീജോയ് ചുമ്മാ കത്തിച്ചു എന്ന് പറയാം അമ്മാതിരി ബിജിഎം.
നമ്മുടെ ഐതിഹ്യ മാലയിൽ നിന്ന് ഇങ്ങനെ ഒരു സാധനം എടുക്കുക എന്നത് നല്ലൊരു concept തന്നെ അതൊക്കെ unexpected ആണ് നല്ല പോലെ എനിക്ക് അത് വർക്ക് ആയി.കൽക്കി ഒക്കെ ഈ ഒരു pattern ആണ് എങ്കിലും ആ സിനിമയിൽ എനിക്ക് എന്തൊക്കെയോ കുറവ് തോന്നി പക്ഷെ ഇവിടെ അതും ഫുൾ സാറ്റിസ്‌ഫാക്ഷൻ ആണ്.തരംഗം സിനിമയുടെ സംവിധായകൻ ആണ് ഈ പടം എന്ന് കേട്ടപ്പോൾ എനിക്ക് കുറച്ചു മടുപ്പ് അടിച്ചു കാരണം ആ സിനിമ എനിക്ക് പൂർണമായും ഇഷ്ടം ആയില്ല പക്ഷെ ഇവിടെ പുള്ളി അറിഞ്ഞു ചെയ്തു.
ഇനി വരാൻ ഇരിക്കുന്ന ഭാഗത്തു ഉള്ള കിടിലൻ റോളുകൾ ഒക്കെ ഓർക്കുമ്പോൾ തന്നെ കോരിതരിക്കുന്നു.ഇത് എന്തായാലും ഒരു scam യൂണിവേഴ്‌സ് ആവില്ല കാരണം ഈ സിനിമയിൽ തന്നെ cameos എല്ലാം മികച്ച രീതിയിൽ പ്രെസെന്റ് ചെയ്തു.Nimish രവി യുടെ ഛായാഗ്രഹണം എക്സ്ട്രാ ഓർഡിനറി മലയാളത്തിൽ ഇന്നേവരെ കാണാത്ത ഒരു ടൈപ്പ് സിനിമ ആണ് ഇങ്ങനെ ഉള്ള ക്വാളിറ്റി ഐറ്റം മലയാളികൾ കൈ വിട്ട ചരിത്രം മാത്രം ഉള്ളു.പക്ഷെ ഈ സിനിമ വിജയിക്കട്ടെ ഒരു രണ്ടാമത്തെ ഭാഗം വരട്ടെ ആദ്യ ഷോ തന്നെ കണ്ടിരിക്കും.
ഈ സിനിമ കണ്ടു കഴിഞ്ഞു രസതന്ത്രം സിനിമയിലെ ഇന്നെസെന്റ് ചേട്ടന്റെ അവസ്ഥ ആയിരുന്നു എനിക്ക്.ഇതൊക്കെ ഞാൻ ആരോടാ ഒന്നു പറയുക.എന്നാലും പറയാം ഞാൻ ഏറ്റവും കൂടുതൽ കാത്തിരുന്ന കാത്തിരിക്കുന്ന ഒരു വ്യെക്തി ഇതിൽ വരവ് അറിയിച്ചു ആ ശബ്ദം എന്റെ അണ്ണാ.. മതി സന്തോഷം ആയി പിന്നെ നമ്മൾ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന ഒരു കോമ്പിനേഷൻ ഈ യൂണിവേഴ്സ് വഴി ഒന്നാവും അതിനു ഉള്ള എല്ലാ ചാൻസും ഉണ്ട്.ഒരുപാട് ബ്രില്ലിയൻസ് ഉണ്ട് ശ്രെദ്ധിച്ചു കാണുക.ആ കൈ അത് മൂപ്പർ ആണ്…
നമ്മൾ അറിഞ്ഞതും കേട്ടതും ആയ cameo എല്ലാം ഉള്ളത് ആണ് പക്ഷെ അതിന്റെ മുകളിൽ ഇത് ഞാൻ ഒരിക്കലും predict ചെയ്തില്ല.ചിലർ Ai വെച്ച് അങ്ങനെ ആക്കിയപ്പോൾ പോലും കരുതി ഇല്ല പക്ഷെ ആ വോയിസ് ഓവർ കേട്ടപ്പോൾ ചിക്കൻ ബിരിയാണി രാവിലെ ഉച്ചക്ക് മട്ടൺ കഴിച്ച അവസ്ഥ.ഫുൾ സ്ക്രീൻ ratio അല്ല മിക്കവാറും തീയേറ്ററിൽ ബ്ലാക്ക് ബാർസ് ഉണ്ട് ഫുൾ സ്ക്രീൻ കാണാൻ pxl imax ഒക്കെ കാണുക നല്ലൊരു തിയേറ്റർ സ്റ്റഫ് ആണ് എക്സ്പീരിയൻസ് ചെയ്യുക തിയേറ്ററിൽ തന്നെ.