National

ഭിക്ഷാടന നിരോധന ബിൽ പാസാക്കി മിസോറാം

പുനരധിവാസത്തിനും തൊഴിലവസരങ്ങൾക്കും ഉറപ്പുനൽകി സർക്കാർ.

ഐസ്വാൾ: മിസോറം നിയമസഭ, സംസ്ഥാനത്ത് ഭിക്ഷാടനം നിരോധിക്കുന്ന മിസോറാം പ്രോഹിബിഷൻ ഓഫ് ബെഗ്ഗറി ബിൽ, 2025 പാസാക്കി. യാചന ഇല്ലാതാക്കലിനൊപ്പം, പ്രയാസപ്പെടുന്നവർക്ക് പുനരധിവാസം ഉറപ്പുവരുത്താനും തൊഴിൽ അവസരങ്ങൾ ഒരുക്കാനും ഈ ബിൽ ലക്ഷ്യമിടുന്നു, മിസോറം സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ലാൽറിൻപൂയി പറഞ്ഞു.

ഭിക്ഷാടനം പൂർണമായി കുറ്റകൃത്യമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും, അവരെ പുനരധിവാസിപ്പിച്ച് യഥാർത്ഥ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുതിയ നിയമ പ്രകാരം, ജീവിതഭീഷണി നേരിടുന്ന ഭിക്ഷാടകർക്കു താൽക്കാലിക അഭയം നൽകുന്നതിനും, തൊഴിൽ പരിശീലനങ്ങൾ ലഭിക്കുന്നതിനും, പ്രത്യേക സഹായകേന്ദ്രങ്ങൾ സ്ഥാപിക്കും.

തലസ്ഥാന നഗരിയായ ഐസ്വാളിൽ നടത്തിയ പ്രാഥമിക സർവേയിൽ, പ്രാദേശികർ അല്ലാത്തവർ ഉൾപ്പെടെ 30ലധികം ഭിക്ഷാടകരെ കണ്ടെത്തിയിരുന്നു. സെപ്റ്റംബർ 13-ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന സൈറാങ്ങ്–സിഖ്മൂയ് റെയിൽഹെഡ് തുറന്നാൽ ഭിക്ഷാടകരുടെ വരവ് കൂടുതലാകാനുള്ള സാധ്യതയുള്ളതായാണ് വിലയിരുത്തൽ. ഭിക്ഷാടന നിരോധനത്തിനുശേഷം, ഇവരെ സഹായകേന്ദ്രങ്ങളിലേക്കു എത്തിച്ച് 24 മണിക്കൂറിനുള്ളിൽ തൊഴിൽ പരിശീലനം തുടങ്ങുകയോ അല്ലെങ്കിൽ അവരുടെ സ്വദേശങ്ങളിലേക്കു മടക്കി അയയ്ക്കുകയോ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *