ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനം: നാല് മരണം

ഡോഡ, ജമ്മു& കാശ്മീർ: ജമ്മു കാശ്മീരിലെ ഡോഡ ജില്ലയിൽ ചൊവ്വാഴ്ച രാവിലെ ഉണ്ടായ മേഘവിസ്ഫോടനത്തിൽ വൻ ദുരന്തം. കഴിഞ്ഞദിവസം കത്വയിലും കിഷ്ത്വാറിലുമുണ്ടായ മേഘവിസ്ഫോടനങ്ങൾക്ക് പിന്നാലെയാണ് ഡോഡയിലും അപകടം സംഭവിച്ചത്.
ശക്തമായ മഴയിലും മിന്നൽ പ്രളയത്തിലും 10 വീടുകൾ നശിച്ചതായും അധികൃതർ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യമായതിനാൽ അപകടം ഒഴിവാക്കാൻ പലയിടത്തും ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഹായ് അലർട്ട് പ്രഖ്യാപിക്കുകയും ജമ്മുവിലെ എല്ലാ സ്കൂളുകളും അടക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറഞ്ഞു. ദുരന്ത നിവാരണത്തിനായി അധികൃതരുടെ അടിയന്തിര യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് അനുസരിച്ച് അടുത്ത 24 മണിക്കൂറിലും ജമ്മു മേഖലയിലെ ചില ഭാഗങ്ങളിൽ വീണ്ടും മേഘ വിസ്‌ഫോടന സാധ്യത ഉണ്ടെന്നും അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.