ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പീഡിപ്പിച്ചതായി യുവതിയുടെ പരാതി.
പാലക്കാട്: കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാതിക്രമ പരാതികൾക്കിടെ ബിജെപി നേതാവിനെതിരെയും പീഡിപ്പിച്ചതായി പരാതി ഉയരുന്നു.
പാലക്കാട് സ്വദേശിനിയായ യുവതിയാണ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാറിനെതിരെ ലൈംഗികാതിക്രമാരോപണം ഉന്നയിച്ചത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇമെയിൽ മുഖേനയാണ് പരാതി ലഭിച്ചത്.
ആരോപണം കുടുംബ ഭൂവിവാദത്തിന്റെ ഭാഗമായുള്ള വ്യാജപ്രചാരണമാത്രമാണെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു. ഭാര്യയുടെ ബന്ധുവായ പരാതിക്കാരി വർഷങ്ങളായി സമാനമായ കേസുകൾ ഉന്നയിച്ചിരുന്നുവെന്നും അവയെല്ലാം തന്നെ കോടതികളും പൊലീസും തള്ളിക്കളഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും, ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് ജി. വാരിയറുടെ ഇടപെടലാണിതിന് പിന്നിലെന്നും കൃഷ്ണകുമാർ ആരോപിച്ചു.