‘ചിലപ്പോൾ എൻ്റെ അവസാനമായേക്കാം’; വികാരാധീതനായി മല്ലു ട്രാവലരുടെ കുറിപ്പ്.
സോഷ്യല്‍ മീഡിയയില്‍ വൈകാരിക കുറിപ്പുമായി വ്‌ളോഗര്‍ ‘മല്ലു ട്രാവലര്‍’ എന്ന ഷാക്കിര്‍ സുബ്ഹാന്‍. ”തിരിച്ചുവരാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, പരാജയമായിരുന്നു ഫലം. ഇത് അവസാനമാണെന്നും തോന്നുന്നു. എല്ലാവര്‍ക്കും എന്റെ സ്‌നേഹം”-ഇങ്ങനെയായിരുന്നു ഷാക്കിറിന്റ കുറിപ്പ്.

കുറിപ്പിന്റെ കാരണമോ കൂടുതല്‍ വിശദാംശമോ വ്‌ളോഗര്‍ വെളിപ്പെടുത്തിയിട്ടില്ല. പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ ഫോളോവര്‍മാര്‍ എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. പലരും എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കുന്നുണ്ടെങ്കിലും പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഏതാനും ആഴ്ചകള്‍ക്കു മുന്‍പും സോഷ്യല്‍ മീഡിയയില്‍ സമാനമായ കുറിപ്പിട്ടിരുന്നു ‘മല്ലു ട്രാവലര്‍’.

ശാരീരികമായി കുറച്ചു പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് തത്ക്കാലം മാറിനില്‍ക്കുകയാണ്. നിങ്ങളുടെ എല്ലാ പ്രാര്‍ഥനയും ഉണ്ടാകണം. തിരിച്ചുവന്നാല്‍ കാണാം എന്ന കുറിപ്പായിരുന്നു മല്ലു നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
താന്‍ ഇല്ലെങ്കിലും തന്റെ പെര്‍ഫ്യൂം സ്ഥാപനത്തെ പിന്തുണയ്ക്കണമെന്നും വ്‌ളോഗര്‍ ആവശ്യപ്പെട്ടിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബം അതിനെ ആശ്രയിച്ചായിരിക്കും ജീവിക്കുക എന്നും മല്ലു കുറിച്ചു.