ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവെച്ചു.
ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു. ജൂലൈയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇഷിബ സ്ഥാനമൊഴിയണമെന്ന ആവശ്യം ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ഉയർന്നിരുന്നു. ഇഷിബ വൈകാതെ മാധ്യമങ്ങളെ കാണുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇഷിബ ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

ജൂലൈയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഷിഗെരു രാജിവെക്കണമെന്ന ആവശ്യം സ്വന്തം പാർട്ടിയിൽ നിന്നടക്കം ശക്തമാണ്. പുതിയ നേതൃത്വം വേണമെന്ന ആവശ്യം ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നത ഉണ്ടാകാതിരിക്കാൻ വേണ്ടി ഇഷിബ രാജിക്കൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
ഇഷിബയോട് പത്രസമ്മേളനം നടത്താൻ പാർട്ടി നിർദേശിച്ചതിനാൽ ഇന്ത്യൻ സമയം വൈകുന്നേരം 6 മണിക്ക് പത്രസമ്മേളനം നടത്തുമെന്ന് സർക്കാർ അറിയിച്ചു. അങ്ങനെയെങ്കിൽ ഇന്നോ നാളെയോ നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജി അല്ലാതെ ഇഷിബയ്ക്ക് മറ്റ് മാർഗമില്ലെന്ന് അസാഹി ഷിംബുൺ പത്രം റിപ്പോർട്ട് ചെയ്തു. രാജി ആവശ്യപ്പെടുന്ന പാർട്ടി അംഗങ്ങളുടെ വർധിച്ചുവരുന്ന സമ്മർദ്ദത്തെ നേരിടാൻ അദ്ദേഹത്തിന് ഇനി കഴിയില്ലെന്ന് പത്രം പറഞ്ഞു.