ഗുജറാത്തിലും ബിജെപി യുടെ വോട്ട് മോഷണം നടന്നെന്ന് കോൺഗ്രസ്.
ഏറ്റവും കൂടുതൽ കൃത്രിമം നടന്നത് കേന്ദ്രമന്ത്രിയുടെ മണ്ഡലത്തിൽ.
ഗുജറാത്തിൽ വോട്ടർ പട്ടികയിൽ വൻ തോതിൽ ക്രമക്കേടുകൾ നടന്നതായി പിസിസി അധ്യക്ഷൻ അമിത് ചാവ്ഡ ആരോപിച്ചു. ഗുജറാത്ത് ബിജെപി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ സി.ആർ പാട്ടിൽ പ്രതിനിധീകരിക്കുന്ന നവസാരി ലോക്സഭ മണ്ഡലത്തിലെ ചൊറിയാസി നിയമസഭാ മണ്ഡലത്തിലാണ് കൂടുതലായും കൃത്രിമത്വം കണ്ടെത്തിയത്.
6,09,592 പേരടങ്ങുന്ന വോട്ടർ പട്ടികയിൽ 40 ശതമാനം എൻട്രികൾ (ഏകദേശം 2.4 ലക്ഷം) പരിശോധിച്ചപ്പോൾ, 30,000ത്തോളം പേരുടെ വിവരങ്ങൾ സംശയാസ്പദമായതായി കണ്ടെത്തിയെന്നും ചാവ്ഡ പറഞ്ഞു. ഒരേ വ്യക്തിക്ക് പല പേരുകളിലും വോട്ടർ ഐഡികൾ ഉണ്ടെന്നും, ഒരേ വ്യക്തിയുടെ പേരുകൾ ചെറിയ സ്പെല്ലിംഗ് വ്യത്യാസങ്ങളോടെ ഒന്നിലധികം പ്രാവശ്യം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
മുൻ തെരഞ്ഞെടുപ്പിൽ സി.ആർ. പാട്ടാളിന് ലഭിച്ച റെക്കോർഡ് വിജയവും ഇപ്പോൾ സംശയത്തിലാണെന്ന് പിസിസി അധ്യക്ഷൻ ആരോപിച്ചു.
ഇതിന് ബിജെപിയുടെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.