‘മന്ത്രിയായിരുന്നപ്പോൾ സ്ത്രീകളോട് മോശമായി പെരുമാറി’. കടകംപള്ളിക്ക് എതിരെ പരാതി.
കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്‌തുവെന്ന യുവതി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ കേസെടുക്കണം
തിരുവനന്തപുരം: മുൻമന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നൽകി കോൺഗ്രസ് നേതാവ് മുനീർ. മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രൻ സ്ത്രീകളോട് മോശമായി പെരുമാറി എന്നാണ് പരാതി. കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും തന്നെ സമീപിക്കുകയും ചെയ്തിരുന്നുവെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കടകംപള്ളിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ യുവതികൾ വെളിപ്പെടുത്തിയതിനെ തുടർന്ന് കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം ഈ കേസിൽ അന്വേഷണം നടത്തുന്നതിനിടയാണ് കടകംപള്ളിക്കെതിരെ സമാന പരാതിയുമായി കോൺഗ്രസ് നേതാവ് രംഗത്തെത്തുന്നത്. മുൻ മന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു.