Sunday, December 8, 2024
International NewsLatest

ലെബനനിലെ പേജർ സ്ഫോടനം:ഇസ്രയേലിന്റെ പങ്ക് ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചു

ലെബനനിലെ ഹിസ്ബുള്ള പ്രവർത്തകരെ ലക്ഷ്യമിട്ടുകൊണ്ട് സെപ്തംബറിൽ നടന്ന പേജർ സ്ഫോടനങ്ങളിൽ ഇസ്രയേലിന്റെ പങ്ക് അംഗീകരിച്ച് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും എതിർപ്പുണ്ടായിരുന്നിട്ടുകൂടിയാണ് പേജർ ഓപ്പറേഷൻ നടത്തിയതെന്നും ഹിസ്ബുള്ള നേതാവ് ഹസൻ നസ്റല്ലയെ ഉൻമുലനം ചെയ്തതുമെന്ന് ബെഞ്ചമിൻ നെതന്യാഹുവിനെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇസ്രയേൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

സെപ്തംബർ 17നും 18നും തുടർച്ചയായാണ് സൂപ്പർമാർക്കറ്റുകളിലും തെരുവുകളിലും സംസ്കാര ചടങ്ങുകളിലും മറ്റും ഹിസ്ബുള്ള പ്രവർത്തകരുടെ പേജറുകൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ 40ഓളം പേർ മരിക്കുകയും 3000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ലെബനനിലെ സൈനിക നടപടിക്ക് മുൻപായിരുന്നു സ്ഫോടനങ്ങൾ നടന്നത്. ലെബനനിലെ പേജർ സ്ഫോടനങ്ങൾക്ക് താൻ പച്ചക്കൊടി കാട്ടിയിരുന്നതായ നെതന്യാഹു സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമർ ദോസ്ത്രി ഞായറാഴ്ച ന്യൂസ് ഏജൻസിയായ എഎഫ്.പിയോട് പറഞ്ഞു.

ഇസ്രയേലാണ് പേജർആക്രമണങ്ങൾ നടത്തിയതെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ആദ്യമായാണ് സ്ഫോടനങ്ങളിലെ പങ്ക് ഇസ്രയേൽ അംഗീകരിക്കുന്നത്. നേരത്തെ ആരോപണങ്ങൾ ഇസ്രയേൽ നിഷേധിച്ചിരുന്നു.2023 ഒക്ടോബർ 7ന് ഹമാസ് തെക്കൻ ഇസ്രയേലിൽ നടത്തിയ ആക്രമണത്തോടെയാണ് ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. തദ്ദേശീയരടക്കം 1206 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ തിരിച്ചടിയിൽ 43,603 പേർകൊല്ലപ്പെട്ടെന്ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Twitter

Whatsapp

Facebook

Telegram

Leave a Reply

Your email address will not be published. Required fields are marked *