International News

നടപ്പാത കയ്യേറിയാൽ കർശന നടപടി; പുതിയ നിയമവുമായി സൗദി

പരസ്യ ബോർഡുകളോ, കസേരകളോ നടപ്പാതയിൽ വെയ്ക്കുന്നതിനെ സംബന്ധിച്ച് കർശന നിബന്ധനകൾ ആണ് പുതിയ നിയമത്തിലുള്ളത്.

റിയാദ്: സൗദി അറേബ്യയിലെ പൊതു നടപ്പാതകൾക്ക് തടസ്സമാകുന്ന രീതിയിൽ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച പുതിയ നിയമത്തിന് സൗദി അറേബ്യയുടെ മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം അംഗീകാരം നൽകി.

കാൽനടക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം നഗര നഗര പരിസ്ഥിതി കൂടുതൽ മികച്ചതാക്കാനും വേണ്ടിയാണ് പുതിയ നിയമമെന്ന് അധികൃതർ വ്യക്തമാക്കി.

റസ്റ്റോറന്റുകൾ, ചെറിയ കടകൾ, കഫേ എന്നീ സ്ഥാപനങ്ങൾ അവരുടെ പരസ്യ ബോർഡുകളോ, കസേരകളോ നടപ്പാതയിൽ വെയ്ക്കുന്നതിനെ സംബന്ധിച്ച് കർശന നിബന്ധനകൾ ആണ് പുതിയ നിയമത്തിലുള്ളത്.

കാൽനടക്കാർക്ക് തടസ്സമാകാത്ത രീതിയിൽ ഇത്തരം ക്രമീകരണങ്ങൾ ചെയ്യാൻ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. അതിനായി ‘ബലദി’ പ്ലാറ്റ്ഫോമിലൂടെ അപേക്ഷ നൽകണം. അപേക്ഷകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിഗണിച്ച് നിശ്ചിത സ്ഥലത്ത് ഇവ സ്ഥാപിക്കാൻ ഉള്ള അവസരമൊരുക്കും.

പുതിയ നിയമത്തിലൂടെ പൊതു ഇടങ്ങളിലെ ശുചിത്വം ഉറപ്പാക്കാനും മികച്ച നഗര അന്തരീക്ഷം ഒരുക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നഗരങ്ങളിലേക്ക് കൂടുതൽ ആളുകൾ എത്താനും മികച്ച സേവനം ലഭ്യമാക്കുക വഴി ബിസിനസ്സ് വർധിപ്പിക്കാനും ഇതിലൂടെ കഴിയും.

അനുമതിയില്ലാതെ പരസ്യ ബോർഡുകൾ സ്ഥാപിക്കുകയോ മറ്റെന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ നിയമലംഘനമായി കണക്കാക്കും. കുറ്റക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃത വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *