കെ.സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശൂർ: കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലെ സൺ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ ബന്ധുവിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനാണ് അദ്ദേഹം തൃശൂരിൽ എത്തിയത്.
ഇപ്പോൾ കാഷ്വൽറ്റിയിലുള്ള അദ്ദേഹത്തെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചു. എംആർഐ സ്കാൻ ഉൾപ്പെടെ പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ ചികിത്സകൾ തീരുമാനിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.


