ബലാത്സംഗ കേസ്: വേടൻ ചോദ്യം ചെയ്യലിനു ഹാജരായി
കൊച്ചി: ബലാത്സംഗം കേസിൽ ചോദ്യം ചെയ്യലിന് ഗായകൻ വേടൻ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ ഹാജരായി. വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു എന്ന് ആരോപിച്ച് യുവ വനിതാ ഡോക്ടർ നൽകിയ പരാതിയിലാണ് വേടനെതിരെ കേസ്.
തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വേടൻ ഹൈക്കോടതിയിൽ നിന്ന് നേരത്തെ മുൻകൂർ ജാമ്യം നേടിയിരുന്നു. ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടേക്കും.
അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും അതുതന്നെ ബാധ്യതയാണെന്നും രാവിലെ തൃക്കാക്കര സ്റ്റേഷനിൽ എത്തിയപ്പോൾ വേടൻ പ്രതികരിച്ചിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് വേടൻ ഒളിവിൽ പോയിരുന്നെങ്കിലും മുൻകൂർ ജാമ്യം ലഭിച്ചതിന് തുടർന്ന് പുറത്തുവന്നിരുന്നു. തുടർന്ന് ഇന്നലെ കോന്നിയിൽ സംഗീത പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ഒളിച്ചിരിക്കാൻ താല്പര്യമില്ലെന്നും ജനങ്ങൾക്കിടയിൽ ജീവിച്ചു മരിക്കാൻ ആണ് തീരുമാനം എന്നും സംഗീത പരിപാടിക്കിടെ നാടൻ പറഞ്ഞിരുന്നു.
സൗഹൃദത്തിൽ ആവുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി രണ്ടു വർഷത്തിനിടയിൽ അഞ്ചു തവണ പീഡിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് ഇവിടെ ഡോക്ടർ പരാതി നൽകിയിരുന്നത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ച പരാതിയിൽ പറയുന്നു. തുടർന്ന് പന്തത്തിൽ നിന്ന് പിന്മാറിയെന്നും ഇത് തനിക്ക് വലിയ മാനസികാഘാതം ഉണ്ടാക്കി എന്നും യുവതി പറയുന്നു. അദ്ദേഹത്തിന് എതിരെ സമാനമായ മറ്റൊരു കേസ് കൊച്ചി സെൻട്രൽ പോലീസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലൈംഗികാതിക്രമം കാട്ടി എന്ന് ആരോപിച്ച് യുവ സംഗീത ഗവേഷക നൽകിയ പരാതിയിലാണ് കേസ്. ഈ കേസിൽ മുൻകൂർ ജാമ്യ അപേക്ഷ കോടതിയുടെ പരിഗണനയിലാണ്.