Sunday, December 8, 2024
Technology

ഓഫറുകളുടെ പെരുമഴ, നിരക്ക് വെട്ടിക്കുറച്ചു; കളംപിടിക്കാൻ ‘പ്ലാൻ ബി’യുമായി ബിഎസ്എൻഎൽ

ജിയോ, വിഐ, എയർടെൽ എന്നീ ടെലികോം കമ്പനികൾ താരിഫ് ഉയർത്തിയപ്പോൾ ബിഎസ്എൻഎൽ പ്ലാൻ ബി പുറത്തെടുത്തു. കൂടുതൽ വരിക്കാരെ കൊണ്ടുവരാൻ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു.

കൊച്ചി: രാജ്യത്തെങ്ങും ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായി. ഉത്സവ സീസൺ ആയാൽ എല്ലായിടത്തും ഓഫർ പെരുമഴയാണ് വന്നുകൊണ്ടിരിക്കുന്നത്. സാധനങ്ങൾക്കും, വസ്ത്രങ്ങൾക്കും, ഗൃഹോപകരണങ്ങൾക്കും, വാഹനങ്ങൾക്കും മാത്രമല്ല ഇപ്പോൾ ഓഫർ എത്തിയിരിക്കുന്നത്. ടെലികോം കമ്പനികളും കിടിലൻ ഓഫറുമായി ആണ് എത്തിയിരിക്കുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. എല്ലാ വർഷവും ബിഎസ്എൻഎൽ മാത്രമല്ല ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികളായ, ജിയോ, വിഐ, എയർടെൽ എന്നിവരും ദീപാവലിക്ക് ഓഫറുകൾ നൽകി വരുന്നുണ്ട്. എന്നാൽ ഇത്തവണ ബിഎസ്എൻഎൽ കളം മാറ്റി ചവിട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. ഓഫറിന് പകരം കിടിലൻ ഡിസ്കൗണ്ടുമായാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. ഇപ്പോഴുള്ള റീചാർജ് പ്ലാനിന്റെ വില വെട്ടിക്കുറച്ചിരിക്കുകയാണ് ബിഎസ്എൻഎൽ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *