Thursday, November 21, 2024
Technology

ഓപ്പോ F27 Pro+ 5G എത്തി, ഡാമേജ് പ്രൂഫ് ഉൾപ്പടെ നിരവധി ഗംഭീര സവിഷേഷതകൾ

OPPO F27 Pro+ 5G സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഡാമേജ് പ്രൂഫ്, വാട്ടർപ്രൂഫ് സവിശേഷതകൾ ഉൾപ്പടെ നിരവധി മറ്റു പ്രത്യേകതകളുമായാണ് ഡിവൈസ് വില്പനയ്‌ക്കൊരുങ്ങുന്നത്.

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ, തങ്ങളുടെ ഏറ്റവും പുതിയ OPPO F27 Pro+ 5G സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇന്ത്യയിലെ തന്നെ ആദ്യത്തെ IP69 റേറ്റിംഗുമായി വരുന്ന ഈ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ ഡാമേജ് പ്രൂഫ് സ്മാർട്ട്ഫോൺ കൂടിയാണ്. ഡാമേജ് പ്രൂഫ് 360 ഡിഗ്രി ആർമർ ബോഡി ആണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഈ ഫീച്ചർ ഫോണിനെ ബാഹ്യമായ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കും. ഇതുകൂടാതെ വാട്ടർപ്രൂഫ് മെക്കാനിസം, ത്രീ ഡൈമെൻഷനൽ ക്യാമറ, 0.79cm 3D കേർവ്ഡ് അൾട്രാ സ്ലിം ഡിസൈൻ, 128 ജിബി, 256 GB ഇന്റേണൽ ഇന്റേണൽ സ്റ്റോറേജ് എന്നിവയൊക്കെയാണ് ഫോണിന്റെ മറ്റു പ്രത്യേകതകൾ. ജൂൺ 20 മുതൽ ഫോണിന്റെ വില്പന ആരംഭിക്കും.

ഡിസൈൻ
ഉപയോഗം അനായാസമാക്കാൻ 3D കേർവ്ഡ് അൾട്രാ സ്ലിം ഡിസൈനിൽ ആണ് ഫോൺ നിർമ്മിച്ചിരിക്കുന്നത്. 0.79cm (7.89mm) കട്ടിയിലാണ് ഇതിന്റെ സ്ലിം സവിശേഷത തയ്യാറാക്കിയിരിക്കുന്നത്. ലൈറ്റ് വെയ്റ്റ് ഡിസൈനിൽ നിർമിച്ചിരിക്കുന്ന ഫോണിൽ 177 ഗ്രാം ഭാരം ആണുള്ളത്. 16.27cm നീളം, 7.43cm വീതി എന്നിവയാണ് ഡിസൈൻ സംബന്ധിച്ച മറ്റു പ്രത്യേകതകൾ.

സ്റ്റോറേജ്
8 GB RAM കപ്പാസിറ്റിയുമായി വരുന്ന OPPO F27 Pro+ 5G സ്മാർട്ട്ഫോൺ രണ്ട് വ്യത്യസ്ത ഇന്റേണൽ സ്റ്റോറേജ് ഓപ്‌ഷൻസിൽ ലഭ്യമാണ്. 8GB + 256GB, 8GB + 128GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്.

IP69 റേറ്റഡ് വാട്ടർപ്രൂഫ് സ്മാർട്ട്ഫോൺ
IP69, IP68, and IP66 എന്നീ വാട്ടർപ്രൂഫ് ടെസ്റ്റുകൾ പാസ്സായാണ് ഫോൺ വിപണിയിലെത്തുന്നത്. ഇത് വെള്ളത്തെ പ്രതിരോധിക്കുക മാത്രമല്ല, ഉയർന്ന താപനില അതിജീവിക്കാനും വെള്ളത്തിലെ ഉയർന്ന സമ്മർദ്ദത്തെ നേരിടാനും ഫോണിനെ പ്രാപ്തമാക്കുന്നു.

സ്പ്ലാഷ് ടച്ച്
കൈകളിലെ നനവ് ഫോണിന്റെ ഉപയോഗം ഇനി തടസ്സപ്പെടുത്തില്ല. OPPO F27 Pro+ 5G സ്മാർട്ട്ഫോണിലെ സ്പ്ലാഷ് ടച്ച് ഇനി നാവിഗേഷൻ എളുപ്പമാക്കും. വിരലുകളിൽ നാണാവോ എണ്ണമയമോ ഉണ്ടെങ്കിൽ പോലും ഫോണിന്റെ ഈ സവിശേഷത കൂടുതൽ ആയാസരഹിതമായ ടച്ച് എക്സ്പീരിയൻസ് ആണ് പ്രദാനം ചെയ്യുക.

ഡാമേജ് പ്രൂഫ്
ഡാമേജ് പ്രൂഫ് 360 ഡിഗ്രി ആർമർ ബോഡി ആണ് ഈ ഡിവൈസിന്റെ മറ്റൊരു പ്രധാന ആകർഷണം. അതായത് താഴെ വീണാൽ പോലും ഈ സവിശേഷത സ്മാർട്ട്ഫോണിന് സംരക്ഷണം നൽകും. ഏകദേശം 1.8 മീറ്റർ ഉയരത്തിൽ നിന്ന് വീണാൽ പോലും ഫോണിന് കേടുപാടുകൾ ഉണ്ടാകില്ല എന്ന് ചുരുക്കം. ഇതിന്റെ Flagship Corning Gorilla Glass Victus 2 പോറലിൽ നിന്ന് ഫോണിനെ സംരക്ഷിക്കുകയും ചെയ്യും. ഇതിന് വേണ്ട ടെസ്റ്റുകളെല്ലാം പാസ്സായാണ് ഫോൺ വിപണിയിലെത്തുന്നത്.

ക്യാമറ
OPPO F27 Pro+ 5G സ്മാർട്ട്ഫോൺ ഉപയോഗിച്ച് അതിമനോഹരമായി ചിത്രങ്ങൾ പകർത്താം. ഇതിൽ നൽകിയിട്ടുള്ള AI Eraser ഫീച്ചർ ചിത്രങ്ങൾ വളരെ മനോഗരമായി എഡിറ്റ് ചെയ്യാനും നിങ്ങളെ സഹായിക്കും. നിങ്ങൾ പകർത്തിയ ചിത്രത്തിലെ അനാവശ്യമായ ഒബ്ജക്ടുകൾ ഇനി വളരെ എളുപ്പത്തിൽ നീക്കം ചെയ്യാം. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ 2 മെഗാപിക്സൽ ഡെപ്ത് സെൻസറോട് കൂടിയ ഡ്യുവൽ ക്യാമറ ഫീച്ചർ ഉൾക്കൊള്ളുന്നു. കൂടാതെ 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും സെൽഫി ചിത്രങ്ങൾ മനോഹരമാക്കും.

ബാറ്ററി
ഇനി ഫോണിന്റെ ചാർജ് പെട്ടന്ന് തീരുമെന്ന പേടി വേണ്ട. 5000mAh വമ്പൻ ബാറ്ററിയുമായാണ് OPPO F27 Pro+ 5G സ്മാർട്ട്ഫോൺ വില്പനയ്‌ക്കൊരുങ്ങുന്നത്. കൂടാതെ ഇതിൽ 67 വാട്ട് ഫ്ലാഷ് ചാർജിങ് സംവിധാനവുമുണ്ട്.

മറ്റു സവിശേഷതകൾ
മീ‍ഡിയടെക് ഡൈമെൻസിറ്റി 7050 പ്രൊസസർ ചിപ്പാണിതിൽ ഉള്ളത്. LPDDR 4x ഡ്രം യുഎസ്പി 3.1 സ്റ്റോറേജുമാണ് ഫോണിൻ്റേത്. Color OS 14 വേർഷനും രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റും മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്‍‍ഡേറ്റും ഉറപ്പ് നൽകുന്നുണ്ട്. കൂടാതെ ഫയൽ ഡോക്, സപ്ലിറ്റ് സ്ക്രീൻ, മിനി വിൻഡോ എന്നിവയെല്ലാം ഇതിലെ മറ്റ് പ്രത്യേകതകളാണ്. ഫിംഗർപ്രിന്റ്, ഫേഷ്യൽ റെകഗ്നീഷൻ എന്നിവയും ഫോൺ സപ്പോർട്ട് ചെയ്യുന്നു.

ഡസ്റ്റി പിങ്ക്, മിഡ്നൈറ്റ് നേവി എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമായിട്ടുള്ളത്. 8GB+128GB- 27,999 രൂപയും 8GB+256GB- 29,999 രൂപയുമാണ് വില വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *