സൗജന്യമായി റിപ്പയർ ചെയ്തു നല്‍കുമെന്ന് ആപ്പിള്‍, ഈ കരുതൽ കണ്ടുപഠിക്കണമെന്ന് ഉപയോക്താക്കൾ…
അപ്ഡേറ്റിനുശേഷം സ്ക്രീനിൽ വരവീഴുന്നതിനും ഫോൺ അമിതമായി ചൂടാവുന്നതിനും വിവിധ ഫോണ്‍ കമ്പനികൾക്കെതിരെ റെഡിറ്റിലും ട്വിറ്ററിലും വിമർശനപ്പെരുമഴയാണ്..അപ്ഡേറ്റിനുശേഷം സ്ക്രീനിൽ വരവീഴുന്നതിനും ഫോൺ അമിതമായി ചൂടാവുന്നതിനും വിവിധ ഫോണ്‍ കമ്പനികൾക്കെതിരെ റെഡിറ്റിലും ട്വിറ്ററിലും വിമർശനപ്പെരുമഴയാണ്;ചില ഐഫോണ്‍ 14 പ്ലസ് മോഡലുകള്‍ക്ക് ഉണ്ടായിരിക്കുന്ന പിന്‍ ക്യാമറാ പ്രശ്‌നം സൗജന്യമായി ശരിയാക്കി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിള്‍. പ്രശ്‌നം ബാധിച്ച ഐഫോണ്‍ 14 പ്ലസ് ഉടമകള്‍ പിന്‍ക്യാമറയിലൂടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രിവ്യു കാണാനാകുന്നില്ലെന്നതാണ് പ്രശ്‌നം. ഈ പ്രശ്‌നം നേരിടുന്ന ഫോണ്‍ കൈവശമുണ്ടെങ്കില്‍ അത് ഫ്രീയായി നന്നാക്കി കിട്ടിയേക്കും. കൂടാതെ, ഈ പ്രശ്‌നം സ്വന്തം കാശുകൊടുത്തു നന്നാക്കിയെടുത്തിട്ടുണ്ടെങ്കില്‍ ആ പണവും ആപ്പിള്‍ മടക്കി നല്‍കും എന്ന് എന്‍ഗ്യാജറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആപ്പിളിന്റെ കണ്ടെത്തല്‍ പ്രകാരം ‘വളരെ ചെറിയൊരു ശതമാനം ഫോണുകളെ’ മാത്രമാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത്. പ്രശ്‌നമുള്ള ഫോണുകള്‍ ഏപ്രില്‍ 10, 2023നും, ഏപ്രില്‍ 28, 2024നും ഇടയില്‍ നിര്‍മിച്ചവയാണെന്നും ആപ്പിള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രശ്‌നം ബാധിച്ചവയുടെ പട്ടികയില്‍ പെടുമോ നിങ്ങളുടെ ഫോണ്‍ എന്ന് ഈ ഈ ലിങ്കില്‍ കയറി ഫോണിന്റെ സീരിയല്‍ നമ്പര്‍ നല്‍കി പരിശോധിക്കാം.
ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ഫോണ്‍ അടുത്തുള്ള ആപ്പിള്‍ ഓതറൈസ്ഡ് സര്‍വിസ് പ്രൊവൈഡറുടെ അടുത്തോ, റീട്ടെയല്‍ സ്‌റ്റോറിലോ എത്തിക്കണം. ഇതിന് ആദ്യമേ അപ്പോയിന്റ്‌മെന്റ് വാങ്ങണം. ഫോണ്‍ റിപ്പെയര്‍ സെന്ററിലേക്ക് നേരിട്ട് എത്തിക്കുന്നതിനു പകരം അയച്ചുകൊടുക്കാനാണ് ഉദ്ദേശമെങ്കില്‍ ആപ്പിള്‍ സപ്പോര്‍ട്ടിനെയും സമീപിക്കാം.