ഹൃദയപൂർവം: ഒരു നല്ല ഫീൽ ഗുഡ് കോമഡി ചിത്രം
ഒരു സത്യൻ അന്തിക്കാട് ചിത്രത്തിന് എപ്പോഴും പിന്തുടർന്ന് കൊണ്ടിരുന്ന പ്രധാന സംഗതി ആണ് ചിത്രീകരണത്തിന് ശേഷവും ചിത്രീകരണ വേളയിലും മാത്രം ടൈറ്റിൽ അനൗൺസ് ചെയ്യുക എന്നത്… എന്നാൽ ആ പതിവ് ശൈലിക്ക് വിപരീതമായി സിനിമ അനൗൺസ് ചെയ്തപ്പോൾ തന്നെ
സിനിമയുടെ പേര് അതിലെ നായകൻ
തന്നെ കണ്ടെത്തി ടൈറ്റിൽ എഴുത്ത് സ്വന്തം കൈ പടയിൽ എഴുതി നൽകിയ സിനിമയാണ് ഹൃദയപൂർവ്വം… ❤️

വളരെ സീരിയസ് ആയി പറയാവുന്ന ഒരു കഥയെ മെലോ ഡ്രാമയുടെ അതിപ്രസരം ഒഴിവാക്കി ആദ്യാവസാനം വരെ ഒരേ ഒഴുക്കോടെ സരസമായി ലളിതമായി മനോഹരമായി പറഞ്ഞ് അവതരിപ്പിക്കുമ്പോൾ ഇതിലും മികച്ച ഒരു ടൈറ്റിൽ വേറെ ഏതാണ്…?
മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ തന്നെ ആയിരുന്നു സിനിമയുടെ പ്രധാന ഹൈലൈറ്റ്…
ആ കെമിസ്ട്രി വളരെ ഭംഗിയോടെ വർക്ക് ഔട്ട് ആവുകയും ചെയ്തപ്പോൾ
ഒരു നല്ല ഫീൽ ഗുഡ് കോമഡി ഡ്രാമ യാണ് ലഭിച്ചത്… 💖
Sonu TP എന്ന പുതിയ എഴുത്തുകാരന്റെ മനോഹരമായ എഴുത്തും വളരെ മികച്ച സംഭാഷണങ്ങളാലും സമ്പുഷ്ടമായ… ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ ആദ്യാവസാനം കണ്ട് കൊണ്ടിരിക്കാവുന്ന
ഒരു കൊച്ചു ചിത്രം… 💙🥰

വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന സിനിമയുടെ കാസ്റ്റിംഗ് എടുത്ത് പറയേണ്ടവയാണ്…
മാളവിക മോഹനും സംഗീതയുമൊക്കെ പെർഫെക്ട് കാസ്റ്റിംഗ് ആയിരുന്നു… 👌
അത് പോലെ സിദ്ദിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, മറിമായംfame സലിം ഹസ്സൻ ഒക്കെ വന്ന് പോകുന്ന സീനുകളിൽ എല്ലാം നല്ല രീതിയിൽ ചിരിപ്പിച്ചവയാണ്… 😁
മികച്ച രീതിയിലുള്ള ഒരു ആദ്യ പകുതിയും ഇടക്കെപ്പോഴോ ഡൌൺ ആയ രണ്ടാം പകുതിയും ആയിരുന്നു എങ്കിലും ക്ലൈമാക്സിനോട് അടുത്തപ്പോൾ പടം പഴയ ട്രാക്കിൽ കയറുകയും കൂടുതൽ ആസ്വാധനം നൽകുകയും ചെയ്തിട്ടുണ്ട്…💖
Overall satisfied… 👍
ഓണക്കാലത്ത് കുടുംബങ്ങളോടൊപ്പം തീയേറ്ററിൽ പോയി കാണാൻ പറ്റുന്ന ഒരു ക്ലീൻ ഫാമിലി മൂവി… 💙
©️ഗൗതം സനു