പത്തനംതിട്ടയിൽ എസ്‌ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: അടൂരിനടുത്തുള്ള വടക്കെടത്ത്കാവ് പൊലീസ് ക്യാമ്പിൽ എസ്‌ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞുമോൻ (51) ആണ് മരിച്ചത്. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.
മൃതദേഹത്തിന് സമീപം സ്വയം എഴുതി വെച്ച കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.