KeralaLatestNational

ഓണാഘോഷ പരിപാടിക്കിടെ തര്‍ക്കം; ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

സോളദേവനഹള്ളി ആചാര്യ കോളജിലെ നേഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യക്കാണ് കുത്തേറ്റത്.

ബെംഗളൂരു: ബെംഗളൂരു ആചാര്യ നഴ്‌സിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. ആദിത്യ എന്ന വിദ്യാര്‍ത്ഥിക്കാണ് കുത്തേറ്റിരിക്കുന്നത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഓണാഘോഷത്തിന് ഇടയുണ്ടായ സംഘര്‍ഷത്തിലാണ് കുത്തേറ്റത്. സുഹൃത്ത് സാബിത്തിനും സംഘര്‍ഷത്തില്‍ പരിക്കുണ്ട്.

ഓണഘോഷ പരിപാടിക്കിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.കോളജിന് പുറത്തുള്ള സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചെന്നാണ് പരാതി. ആദിത്യയുടെ സുഹൃത്ത് സാബിത്തിന് ആക്രമണത്തില്‍ തലയ്ക്ക് പരുക്കേറ്റു. ഇരുവരും ചികിത്സയില്‍ തുടരുന്നു. സോളദേവനഹള്ളി പൊലീസ് നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *