ധർമ്മസ്ഥലയിൽ ഒമ്പത് ഇടങ്ങളിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.
മംഗലാപുരം: ധർമ്മസ്ഥലയിൽ നേത്രാവതി സ്നാന ഘട്ടത്തിന് സമീപം ബംഗ്ലഗുഡയിൽ 9 സ്ഥലങ്ങളിൽ നിന്നായി മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്തി. ധർമ്മസ്ഥല കൂട്ടസവസംസ്കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം എസ്ഐടിയാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്.
ബംഗ്ലഗുഡയിലെ 12 ഏക്കറോളം വരുന്ന വന മേഖലയിൽ നിരവധി അസ്ഥികൂടാ അവശിഷ്ടങ്ങൾ കണ്ടിരുന്നു വെന്ന സാക്ഷി മൊഴിയെ തുടർന്നാണ് എസ് ഐ ടി തിരച്ചിൽ പുനരാരംഭിച്ചത്. 13 വർഷം മുമ്പ് ധർമ്മസ്ഥലയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു എന്ന് പറയപ്പെടുന്ന കോളേജ് വിദ്യാർഥിനി സൗജന്യ(17)യുടെ മാതൃ സഹോദരൻ വിട്ടൽ ഗൗഡയാണ് മൊഴി നൽകിയിരുന്നത്.
ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ ചിലരുടെ നിർബന്ധത്തിനു വഴങ്ങി താൻ കുഴിച്ചുമൂടി എന്ന് ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ജൂലൈ 19ന് സംസ്ഥാന സർക്കാരി രൂപവൽക്കരിച്ച അന്വേഷണസംഘം ചിന്നയാ അടയാളപ്പെടുത്തിയ 17 സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും മൃതദേഹങ്ങൾ കണ്ടെത്താനായിരുന്നില്ല. പിന്നീട് അയാൾ മൊഴി മാറ്റുകയും ചെയ്തു.
ധർമ്മസ്ഥലയിൽ നിന്ന് കുഴിച്ചെടുത്തത് എന്ന അവകാശപ്പെട്ട് ചിന്ന ഹാജരാക്കിയ തലയോട്ടി വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽ നിന്ന് സംഘടിപ്പിച്ചതാണെന്നും അതിന് നാല് പതിറ്റാണ്ടിലധികം പഴക്കമുണ്ടെന്നും ഉള്ള നിഗമനത്തിൽ എത്തിയതോടെ കേസ് അന്വേഷണം വഴിത്തിരിഞ്ഞിരുന്നു. എന്നാൽ ചിന്നക്ക് തലയോട്ടി താൻ ധർമ്മസ്ഥലയിൽ നിന്ന് കുഴിച്ചെടുത്ത നൽകിയതാണെന്ന് വെളിപ്പെടുത്തലോടെ വിട്ടൽ ഗൗഡ രംഗത്തുവരികയായിരുന്നു.
ഈ മാസം രണ്ടു ദിവസങ്ങളിലായി എസ് ഐ ടി ഗൗഡയെ ബംഗ്ലഗുഡയിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിൻറെ വിവരങ്ങളും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടുവന്ന വെളിപ്പെടുത്തലുമായി ഗൗഡ വീഡിയോ പുറത്തിറക്കി. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് എസ്ഐടി ഖനനം ആരംഭിച്ചത്.
ചിന്നയെ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് നിന്ന് കുറച്ചു മാറിയാണ് ബുധനാഴ്ച അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിനായി അസ്ഥികൂടങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിട്ടൽ കവട പരാമർശിച്ചത് സ്ഥലം തന്നെയാണോ ഇത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. എസ് ഐ ടി ഉദ്യോഗസ്ഥർ, ബെൽത്തങ്ങാടി ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥർ, ഫോറൻസിക് സയൻസ് വിദഗ്ധർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവർ അടങ്ങുന്ന സംഘമാണ് നേത്രാവതി കുളിക്കടവിന് സമീപമുള്ള വനത്തിൽ തിരച്ചിൽ നടത്തിയത്.