EntertainmentsNational

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യനടനും ടെലിവിഷൻ താരവുമായ റോബോ ശങ്കർ (45) അന്തരിച്ചു. കരൾ സംബന്ധമായ അസുഖം മൂലം കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്ന താരത്തിന് അടുത്തിടെ മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു. രോഗം മാറി ആരോഗ്യം വീണ്ടെടുത്ത ശേഷം അദ്ദേഹം ചില സിനിമകളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.

ചെന്നൈയിലെ ചിത്രീകരണം പുരോഗമിക്കുന്ന ഗൗതം വാസുദേവൻ, ദർശൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഗോഡ്സില്ല എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ചിത്രത്തിന്റെ ആദ്യ ദിന ചിത്രീകരണത്തിടയിലായിരുന്നു അന്ത്യം. നിർജലീകരണവും രക്തക്കുറവുമാണ് കുഴഞ്ഞുവീഴാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

സെറ്റിൽ കുഴഞ്ഞു വീണ റോബോ ശങ്കറിനെ ഉടൻ ചെന്നൈയി ശാലിഗ്രാമത്തിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ വൃക്ക സംബന്ധിയായ അസുഖങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നതിനാൽ മറ്റൊരു ആശുപത്രിയിലേയ്ക്ക് ഉടൻ മാറ്റുകയും ഐ.സി.യുവിൽ അഡിമിറ്റ് ചെയ്യുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയി കരിയർ ആരംഭിച്ച റോബോ ശങ്കറിന്റെ സിനിമയിലെ ആദ്യ ശ്രദ്ധേയ വേഷം ധനുഷ് നായകാനായ ‘മാരി’ എന്ന ചിത്രത്തിലെ ‘സനിക്കിളമൈ’ ആണ്. കൂടാതെ പുലി, വിശ്വാസം തുടങ്ങി 80 ഓളം ചിത്രങ്ങളിൽ റോബോ ശങ്കർ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു. മകൾ ഇന്ദ്രജ ശങ്കർ ആറ്റ്ലീയുടെ സംവിധാനത്തിൽ വിജയ് അഭിനയിച്ച ബീഗിൾ എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *