നിയമസഭാ സമ്മേളനത്തിനിടെ മന്ത്രി വി.ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ മന്ത്രി വി ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. ചോദ്യോത്തരവേളയിൽ സംസാരിക്കവേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ശിവന്‍കുട്ടിക്കു പകരം മന്ത്രി എം ബി രാജേഷാണ് ചോദ്യോത്തര വേളയില്‍ മറുപടി പറഞ്ഞത്.