‘പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹൻ’; പ്രമുഖ നിക്ഷേപകൻ മാർക്ക് മൊബിയസ്
പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനെന്ന് പ്രമുഖ നിക്ഷേപകൻ മാർക്ക് മൊബിയസ്. ആഗോള തലത്തിൽ രാഷ്ട്രീയ സ്പെക്ട്രത്തിൻ്റെ എല്ലാ വശങ്ങളുമായി സംവാദം നടത്താൻ പ്രധാനമന്ത്രി പ്രാപ്തനാണെന്നും അദ്ദേഹത്തിൻ്റെ പരിശ്രമങ്ങൾ സമാധാനത്തിനുള്ള നൊബേൽ സമ്മാനം അർഹിക്കുന്നുവെന്നും മാർക്ക് മൊബിയസ് പറഞ്ഞു.
ഐഎഎൻഎസ്ലിനോടായിരുന്നു മാർക്ക് മൊബിയസിന്റെ പ്രതികരണം. പശ്ചിമേഷ്യൻ സംഘർഷവും, റഷ്യ-യുക്രെയ്ൻ യുദ്ധവും തുടങ്ങി ലോകം പ്രക്ഷുബ്ധാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ മോദിക്ക് വളരെ പ്രധാനപ്പെട്ട സമാധാന നിർമ്മാതാവായി മാറാൻ കഴിയുമെന്ന് മോബിയസ് പറഞ്ഞു.
‘പ്രധാനമന്ത്രി മോദി മികച്ച നേതാവാണ്, അതുപോലെ തന്നെ മികച്ച മനുഷ്യനുമാണ്. വളരെ നല്ല വ്യക്തിയാണ്. ആഗോളതലത്തിൽ രാഷ്ട്രീയ സ്പെക്ട്രത്തിൻ്റെ എല്ലാ വശങ്ങളുമായും സംഭാഷണം നടത്താൻ അദ്ദേഹത്തിന് കഴിയുന്നതിനാൽ, അന്താരാഷ്ട്ര തലത്തിൽ അദ്ദേഹത്തിൻ്റെ പങ്ക്, മുന്നോട്ട് പോകുമ്പോൾ പ്രാധാന്യമർഹിക്കും, പ്രധാനപ്പെട്ട സമാധാന നിർമ്മാതാവായി മാറാനും അദ്ദേഹത്തിന് കഴിയും’, മോബിയസ് പറഞ്ഞു.