Sunday, December 8, 2024
Career

പുറത്തേക്ക് പോകുന്നോ? വിദേശഭാഷ പഠിക്കാനും യാത്രയ്ക്കും നോർക്കയുടെ വായ്പ

വിദേശത്തെ ജോലിക്ക് വേണ്ടിയുള്ള പരിശീലനത്തിനും യാത്രാ ചെലവിനും നോർക്ക റൂട്ട്സ് വായ്പ നൽകും. രണ്ട് ലക്ഷം രൂപ പരെയാണ് വായ്പയായി നൽകുന്നത്. വായ്പ തുക 36 മാസം കൊണ്ട് തിരിച്ചടച്ചാൽ മതിയാകും. സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിൽ വിദേശ ജോലി എന്ന സ്വപ്നം മുടങ്ങുന്നവർക്ക് ഒരാശ്വാസമാണ് പുതിയ  തീരുമാനം.

വായ്പ തുകയുടെ ആറുമാസത്തെ പലിശ നോർക്കയാകും അടയ്ക്കുക.കൃത്യമായി വായ്പ തിരിച്ചടവ് നടത്തുന്നവർക്ക് പലിശയിൽ പിന്നീട് നാല് ശതമാനം ഇളവും ലഭിക്കും.വിദേശ ഭാഷകളായ ജർമ്മൻ, ജപ്പാനീസ്, അറബി തുടങ്ങിയവ പരീശീലിക്കാൻ വായ്പ തുക പ്രയോജനപ്പെടുത്താം. ഒക്യുപേഷണൽ ഇംഗ്ളീഷ് ടെസ്റ്റ്, ഐഎൽടിഎസ് തുടങ്ങിയവയുടെ പരിശീലനത്തിനും തുക ഉപയോഗിക്കാവുന്നതാണ്.

വിമാനടിക്കറ്റ് എടുക്കാനും വായ്പ തുക ഉപയോഗിക്കാം. അംഗീകൃത എജന്റ് മുഖേന വിദേശത്ത് ജോലി ലഭിക്കുകയാണെങ്കിൽ യാത്രാ സഹായവും നോർക്കയിൽ നിന്നും ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *