National

ഗുജറാത്ത് പോർബന്ദറിൽ കപ്പലിൽ തീപിടുത്തം; ആളപായമില്ല

പോർബന്ദർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോവുകയായിരുന്ന കപ്പലിനാണ് പോർബന്ദറിലെ സുഭാഷ് നഗർ ജെട്ടിയിൽ വച്ച് തീപിടിച്ചത്. കപ്പലിലെ ആളുകൾ സുരക്ഷിതരാണ്. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

തീ അണച്ചതിനുശേഷം മാത്രമേ കപ്പലിൽ ഇനി ആരെങ്കിലും ഉണ്ടോ എന്ന് വ്യക്തമാകൂ. നിലവിൽ തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.തീപിടിച്ച ഉടൻ തന്നെ കപ്പൽ ഉൾക്കടലിലേക്ക് മാറ്റുകയായിരുന്നു. ഒരു കിലോ മീറ്റർ ഉള്ളിലേക്കാണ് കപ്പൽ നിലയുറപ്പിച്ചിരിക്കുന്നത്. അവിടെയാണ് രക്ഷാ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. 950 ടൺ അരിയും നൂറ് ടൺ പഞ്ചസാരയുമാണ് കപ്പലിലുണ്ടായിരുന്നത്. പഞ്ചസാരയും അരിയും ആയതിനാൽ അവ കടലിൽ കലർന്നാലും കുഴപ്പങ്ങളൊന്നും സംഭവിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *