KeralaPolitics

പ്രിയങ്ക ഗാന്ധി ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു

മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി വയനാട് എംപിയും ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ഇന്നലെ വൈകിട്ട് മലപ്പുറം മുതുവല്ലൂരിലെ ജിഫ്രി തങ്ങളുടെ സ്വവസതിയിലായിരുന്നു കൂടിക്കാഴ്ച. മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് പ്രിയങ്കയെ അനുഗമിച്ചു.

പ്രിയങ്കയുമായുള്ള കൂടിക്കാഴ്ച ഏറെ പ്രതീക്ഷ നൽകുന്നതാണ് എന്നാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. മതേതരത്വം സംരക്ഷിക്കാൻ കോൺഗ്രസ് പാർട്ടി മുന്നിൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു. മതേതരത്വത്തിന്റെ കാവൽക്കാരായ തന്റെ കുടുംബം തന്നെ നിലനിന്നത് എന്ന് പ്രിയങ്ക മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കാൻ നാമനിർദ്ദേശപത്രിക നൽകുന്ന സമയം പ്രിയങ്ക തന്നെ ബന്ധപ്പെട്ടിരുന്നു. നേരിട്ടു കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിൻറെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും തങ്ങൾ പറഞ്ഞു.

ജിഫ്രി തങ്ങളുടെ മരുമകൾ തയ്യാറാക്കിയ സാരി പ്രിയങ്കക്ക് സമ്മാനിക്കുകയും ചെയ്തു. സമസ്തയുടെ കോഫി ടേബിൾ ബുക്ക് പ്രിയങ്ക ഗാന്ധിക്ക് നൽകി.

Leave a Reply

Your email address will not be published. Required fields are marked *