Saturday, January 25, 2025
Latest

കോട്ടയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു

കുടുംബവഴക്ക് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പൊലീസ്

കോട്ടയം: കോട്ടയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു. കോട്ടയം മറവൻതുരുത്തിലാണ് സംഭവം. ശിവപ്രസാദത്തിൽ ഗീത (60) മകൾ ശിവ പ്രിയ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗീതയുടെ ഭർത്താവ് വൈക്കം സ്വദേശി നിതിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. കുടുംബവഴക്ക് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *