KeralaLatestPolitics

സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തി എന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുത്ത് ക്രൈം ബ്രാഞ്ച്.

തിരുവനന്തപുരം: നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് ആരോപണങ്ങൾ ശക്തമാകുന്നതിനിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി എന്ന പരാതിയിലാണ് നടപടി. സ്വമേധയാ പോലീസ് കേസെടുക്കുകയായിരുന്നു.
ഗർഭചിദ്രം നടത്താൻ നിർബന്ധിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്ന് ഉൾപ്പെടെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് രാഹുലിനെതിരിൽ ഉയർന്നുവന്നത് എന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി മാധ്യമങ്ങളോട് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ രാഹുലിനെതിരെ കേസെടുക്കാൻ ഡിജിപി നേരിട്ട് നിർദ്ദേശം നൽകിയെന്ന വാർത്തകൾ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഒടുവിൽ, ക്രൈം ബ്രാഞ്ച് നേരിട്ട് കേസെടുക്കുകയായിരുന്നു.
മലയാള നടി റിനി ആൻ ജോർജും, എഴുത്തുകാരി ഹണി ഭാസ്കരനും ഉൾപ്പെടെ വിവിധ സ്ത്രീകൾ എംഎൽഎക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നെങ്കിലും ഇതുവരെ ഇവരാരും പോലീസിൽ പരാതി നൽകിയതായി വിവരങ്ങൾ ഇല്ല.
നിർബന്ധിതകർപ്പിച്ചിത്രം നടത്താൻ സമ്മർദ്ദം ചെലുത്തി എന്ന് ആരോപിച്ച് ക്രിമിനൽ കേസെടുത്തു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ഷിൻ്റോ സെബാസ്റ്റ്യൻ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ പറയുന്ന യുവതി ആരെന്നോ എപ്പോൾ എവിടെ വെച്ച് നടന്നു എന്ന് തുടങ്ങിയ കാര്യങ്ങൾ പറയുന്നില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടില്ലെന്നുമായിരുന്നു പോലീസ് നേരത്തെ അറിയിച്ചിരുന്നത്. തിരുവനന്തപുരത്തും രാഹുലിനെതിരെ ഒരു പരാതി ലഭിച്ചിട്ടുണ്ടായിരുന്നു.
സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് ബി എൻ എസിലെ വകുപ്പുകൾ ചേർത്ത് രാഹുലിനെതിരെ നിലവിൽ കേസെടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *