സൗദിയിൽമൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച്ഇന്ത്യൻ യുവതി
സൗദി അൽകോബാറിൽ ഇന്ത്യൻ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു.
തെലുങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനി സൈദ ഹുമൈറ അംറിനാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.
ഇരട്ടക്കുട്ടികളായ സാദിഖ് അഹമ്മദ് മുഹമ്മദ്, ആദിൽ അഹമ്മദ് മുഹമ്മദ്(6 വയസ്) മൂന്ന് വയസുകാരൻ യുസുഫ് അഹമ്മദ് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഭർത്താവ് മുഹമ്മദ് ഷാനവാസ് ജോലിക്കായി പോയ സമയത്താണ് യുവതി ക്രൂരകൃത്യം ചെയ്തത്. ശ്വാസം മുട്ടിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയത്.
ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി വീണ് യുവതിക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഭർത്താവ് റൂമിലെത്തി വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ആറ് മാസം മുമ്പ് ഭർത്താവിന്റെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയതായിരുന്നു യുവതിയും കുട്ടികളും.
കുടുംബപ്രശ്‌നമാണ് കുട്ടികളുടെ കൊലപാതകത്തിലേക്കും യുവതിയുടെ ആത്മഹത്യാ ശ്രമത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക വിവരം.
തന്റെ ഭാര്യക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നതായാണ് ഭാർത്താവ് മുഹമ്മദ് ഷാനവാസ് പറയുന്നത്.
യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.