ഡ്രൈവിങ് പഠിപ്പിക്കാൻ എ.ഐ
ദുബൈയിൽ‘തദ്‌രീബ്’ എന്ന പേരിൽ പുതിയ എ.ഐ ഡ്രൈവർ പരിശീലന സംവിധാനം ആരംഭിച്ച് ആർ.ടി.എ.
പദ്ധതിയിലൂടെ വർഷത്തിൽ ഏകദേശം 2.5 ലക്ഷം പേർക്ക് ഡ്രൈവിങ് പരിശീലനം നൽകും.
27 ഡ്രൈവിംഗ് സ്കൂളുകളും , 3,400 ട്രെയ്‌നർമാരും 3,000+ വാഹനങ്ങളും പദ്ധതിയോട് കൈകോർക്കും . ഓരോ വാഹനവും ജിയോ-ട്രാക്ക് ചെയ്ത് മുഖ്യ സിസ്റ്റവുമായി ബന്ധിപ്പിക്കും .
വാർഷികമായി 60 ലക്ഷത്തിലധികം പരിശീലന മണിക്കൂറുകൾ ഉറപ്പാക്കുമെന്നും ആർടിഎ അറിയിച്ചു.
ഇനി മുതൽ പദ്ധതിയിൽ മുഴുവൻ പ്രക്രിയയും ഡിജിറ്റൽ, പേപ്പർലെസ്, സുരക്ഷിതം ആയിരിക്കും.
ഈ സംവിധാനത്തിലൂടെ:
• പരിശീലന നിലവാരം ഉയരും
• ഡ്രൈവർമാരുടെ യോഗ്യത കൃത്യമായി വിലയിരുത്താൻ സാധിക്കും
• അപകടവും മരണനിരക്കും കുറയ്ക്കാൻ സഹായിക്കും
• ലൈസൻസ് അനുവദന പ്രക്രിയ വേഗത്തിലാകും