International News

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ഖത്തർ–ഫ്രാൻസ് നേതാക്കൾ

ദോഹ: ഗസ്സ മുനമ്പിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ആവശ്യപ്പെട്ടു. ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിലാണ് വെടിനിർത്തലിനോടൊപ്പം മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കണമെന്നും ബന്ദികളും തടവുകാരും മോചിപ്പിക്കണമെന്നും ആവശ്യമുന്നയിച്ചത്.സംഭാഷണത്തിൽ സിറിയ, ലെബനൻ, റഷ്യ–യുക്രെയ്ൻ പ്രതിസന്ധി തുടങ്ങിയ അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായി. കൂടാതെ ഖത്തറും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളക്കുറിച്ചും ഇരുവരും അഭിപ്രായം പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *