തിരുവനന്തപുരം ബിജെപി കൗൺസിലർ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചു
ആത്മഹത്യാക്കുറിപ്പിൽ ബിജെപിക്ക് എതിരെ പരാമർശം.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍. തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ തിരുമല അനില്‍ ആണ് മരിച്ചത്. കൗണ്‍സിലര്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു അനിലിനെ കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിലെ ബിജെപിയുടെ പ്രമുഖ നേതാവ് കൂടിയാണ് അനില്‍
മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ ബിജെപി നേതൃത്വത്തിന് ഏതിരെ പരാമര്‍ശം ഉണ്ടെന്നാണ് വിവരം. അനില്‍ ഭരണ സമിത അംഗമായി വലിയ ശാല ഫാം സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയില്‍ പാര്‍ട്ടി പിന്തുണച്ചില്ലെന്നാണ് കുറിപ്പിലെ പരാമര്‍ശം എന്നാണ് വിവരം. സൊസൈറ്റിയില്‍ പ്രശ്‌നമുണ്ടാപ്പോള്‍ ഒറ്റപ്പെടുത്തി. താനും കുടുംബവും സൊസൈറ്റിയില്‍ നിന്ന് പണവും എടുത്തിട്ടില്ല. ആറ് കോടിയോളം രൂപയൂടെ വായ്പാ ബാധ്യത സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൊസൈറ്റിയില്‍ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം അനിലിനെ തമ്പാനൂര്‍ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന്റെ മാനസിക വിഷമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലും പാര്‍ട്ടി യോഗങ്ങളില്‍ ഉള്‍പ്പെടെ സജീവമായിരുന്നു അനില്‍ എന്നും സൊസൈറ്റിയുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നുമാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.