KeralaPolitics

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുനഃസംഘടന സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കണ്ട. ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കോണ്‍ഗ്രസില്‍ പ്രശ്നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. അത് എന്റെയടുത്ത് വേണ്ട. അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. വേറെ വല്ലതുമുണ്ടെങ്കില്‍ പറ അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ ചോദ്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം അര്‍ഹിക്കുന്നില്ലെന്ന് മറുപടി നല്‍കി. കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന് പ്രതിഷേധമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. തുടര്‍ന്ന് വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കില്ലെന്നും മുരളീധരന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിലാണ് മാധ്യമ പ്രവര്‍ത്തകര്‍ സതീശന്‍റെ പ്രതികരണം തേടിയത്.

കെപിസിസി ഇടപെട്ട് അനുനയ ശ്രമം നടത്തിയതിനെത്തുടര്‍ന്ന്് ചെങ്ങന്നൂരില്‍ നടക്കുന്ന വിശ്വാസ സംരക്ഷണ ജാഥയില്‍ പങ്കെടുക്കാന്‍ മുരളീധരന്‍ തീരുമാനിച്ചു. ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്കാണ് യുഡിഎഫിന്റെ ശബരിമല വിശ്വാസ സംരക്ഷണ ജാഥ.

Leave a Reply

Your email address will not be published. Required fields are marked *