സുബ്രതോ കപ്പ്: ചരിത്രത്തിൽ ആദ്യമായി കേരളത്തിന് കിരീടം
ന്യൂഡൽഹി: സുബ്രതോ കപ്പിനായുള്ള അണ്ടർ 17 സ്കൂൾ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി കേരളം ചാമ്പ്യന്മാർ. കോഴിക്കോട് ജില്ലയിലെ ഫാറൂക്ക് ഹയർ സെക്കൻഡറി സ്കൂൾ ആണ് കേരളത്തെ പ്രതിനിധീകരിച്ച് ടൂർണമെന്റിൽ പങ്കെടുത്തു കിരീടം നേടിയത്. ഫൈനലിൽ ഉത്തരാഖണ്ഡ്ലെ അമിനിറ്റി പബ്ലിക് സ്കൂൾ ടീമിനെയാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കേരളം പരാജയപ്പെടുത്തിയത്.
ഇരുപതാം മിനിറ്റിൽ ജോൺ സീന യാണ് കേരളത്തിൻറെ ആദ്യ ഗോൾ നേടിയത്. അറുപതാം മിനിറ്റിൽ ആദി കൃഷ്ണ രണ്ടാം ഗോൾ നേടി കേരളത്തിൻറെ വിജയം ഉറപ്പിച്ചു. അതോടെ, 64 വർഷത്തെ ടൂർണ്ണമെൻറ് ചരിത്രത്തിൽ കേരളത്തിൽ നിന്നൊരു സ്കൂൾ ആദ്യമായി സുബ്രതോ കപ്പ് കിരീടം സ്വന്തമാക്കി.
11 വർഷങ്ങൾക്കുശേഷമാണ് കേരളം സുബ്രതോ കപ്പ് ഫൈനൽ കളിക്കുന്നത്. 2014 ൽ മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂൾ കിരീട പോരാട്ടത്തിന് യോഗ്യത നേടിയിരുന്നു. എന്നാൽ ബ്രസീൽ സ്കൂൾ ടീമിനോട് ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു മടങ്ങുകയായിരുന്നു.