ഏഷ്യാ കപ്പ് ട്രോഫി നൽകുന്നത് മൊഹ്സിൻ നഖ്‌വി; ഇന്ത്യൻ താരങ്ങൾ ട്രോഫി ഏറ്റുവാങ്ങുന്നു ഹസ്തദാനം ചെയ്യുമോ?
പാക്കിസ്ഥാനുമായുള്ള ട്രോഫി ഫോട്ടോഷൂട്ട് ഇന്ത്യൻ നിരസിച്ചതായി റിപ്പോർട്ട്.
ദുബായ്: ഏഷ്യാകപ്പ് ടൂർണമെൻറ് ലെ വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്നത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവനും പാകിസ്ഥാനിലെ മന്ത്രിയും കൂടിയായ മൊഹ്സിൻ നഖ്‌വി തന്നെയെന്ന് വ്യക്തമായി. ഇതോടെ ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യൻ താരങ്ങൾ അദ്ദേഹത്തിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുമോ എന്നത് സംബന്ധിച്ച് സസ്പെൻസ് തുടരുന്നു.
പഹൽഗാം ഭീകരാക്രമണവും ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറും നടന്നശേഷം മാധ്യമങ്ങളിൽ ഇന്ത്യ വിരുദ്ധ പ്രസ്താവനങ്ങളുമായി രംഗത്തുവന്നയാളാണ് മൊഹ്സിൻ നഖ്‌വി. ഇന്ത്യൻ താരങ്ങൾ അദ്ദേഹത്തിന് ഹ്സ്തദാനം നൽകുമോ എന്നും വ്യക്തതയില്ല. ഏഷ്യാകപ്പ് തുടങ്ങുന്നതിനു മുമ്പ് ടീം ക്യാപ്റ്റൻമാർ എല്ലാം ഒത്തുകൂടിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അദ്ദേഹത്തിന് ഹസ്തദാനം ചെയ്തിരുന്നു.
നേരത്തെ മത്സരത്തിനു മുമ്പും ശേഷവും ഇന്ത്യ പാകിസ്ഥാനി കാര്യങ്ങൾ തമ്മിൽ ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇരു ടീമുകളുടെയും ക്യാപ്റ്റൻമാരായ സൂര്യകുമാർ യാദവും സൽമാൻ അലി ആഗയും ട്രോഫി ഫോട്ടോഷൂട്ടിൽ ഒരുമിച്ച് പോസ്റ്റ് ചെയ്യില്ല എന്ന വിവരം പുറത്തുവന്നത്. ഏഷ്യാകപ്പ് ഫൈനലിനു മുമ്പ് ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ട് ഉണ്ടാകിലന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു.