AILET: ജുഡീഷ്യൽ ഓഫീസറാകുകയാണോ സ്വപ്നം? ഡൽഹിയിലെ ദേശീയ നിയമ സർവകലാശാലയിൽ പഠിക്കാം
ഡൽഹിയിലെ ദേശീയ നിയമ സർവകലാശാലയിലെ നിയമവുമായി ബന്ധപ്പെട്ട ബിരുദ – ബിരുദാനന്തര ഗവേഷണബിരുദ പ്രോഗ്രാമുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നവംബർ 18 വരെയാണ്, ഓൺലൈനായി അപേക്ഷ സമർപ്പിക്കാനവസരം. രാജ്യമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ പരീക്ഷ (ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ്) ഡിസംബർ 8ന് നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നീ സ്ഥലങ്ങളടക്കം 35 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ സൗകര്യമുണ്ട്.
I.യു.ജി പ്രോഗ്രാമുകൾ(ഇൻ്റഗ്രേറ്റഡ്)
1.ബി.എ എൽ.എൽ.ബി ഓണേഴ്സ് (110 സീറ്റ് )
2.ബി.കോം എൽ.എൽ.ബി ഓണേഴ്സ് (50 സീറ്റ്)
ഇരു ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമുകളുടേയും കാലാവധി, അഞ്ച് വർഷമാണ്. 45% മാർക്കോടെയുള്ള പ്ലസ് ടു (ഏതു സ്ട്രീമും) വാണ് അടിസ്ഥാന യോഗ്യത. പിന്നോക്ക വിഭാഗങ്ങളിൽ പെടുന്നവർക്ക് 42% മാർക്കും പട്ടികജാതി / പട്ടികവർഗ്ഗ /ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനവും മാർക്ക് മതി. നിലവിലെ ഹയർ സെക്കണ്ടറി രണ്ടാം വർഷക്കാർക്കും അപേക്ഷിക്കാം. പ്രായ പരിധിയില്ല. ‘
ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ അഞ്ച് സീറ്റ് വീതം വിദേശികളായ വിദ്യാർത്ഥികൾക്കും ഒ.സി.ഐ (Overseas Citizens of India), പി.ഐ.ഒ (Persons of Indian Origin) കാറ്റഗറിയിലുള്ളവർക്കും നീക്കിവെച്ചിട്ടുണ്ട് . ഇവർ പ്രവേശനത്തിന് ഐലറ്റ് എഴുതേണ്ടതില്ലെങ്കിലും, യോഗ്യത പരീക്ഷയിൽ 65% മാർക്ക് നേടിയിരിക്കണം.
II.പി.ജി പ്രോഗ്രാമുകൾ
1.എൽ.എൽ.എം (70 സീറ്റ് )
2.മാസ്റ്റർ ഓഫ് ലോ (എൽ.എൽ.എം) ഇൻ ഇൻ്റലക്ച്വൽ പ്രോപ്പർട്ടി ലോ & മാനേജ്മെന്റ് ( 25 സീറ്റ് )
3.മാസ്റ്റർ ഓഫ് ആർട്സ് (എം.എ) ഇൻ ഇൻ്റലക്ച്വൽ പ്രോപ്പർട്ടി ലോ & മാനേജ്മെന്റ്, (25 സീറ്റ് )
55 ശതമാനം മാർക്കോടെ എൽ.എൽ.ബി/ തുല്യപരീക്ഷ ജയിച്ചവർക്ക് ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുപേക്ഷിക്കാം. പട്ടിക ജാതി / പട്ടികവർഗ്ഗ /ഭിന്നശേഷി വിഭാഗക്കാർക്ക് 50% മതി. എൽ.എൽ.ബി ഫൈനൽ പരീക്ഷ ഈ അധ്യയന വർഷമെഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ബിരുദ
പ്രോഗ്രാമുകളുടേതുപോലെ തന്നെ ഒ.സി.ഐ, പി.ഐ.ഒ കാറ്റഗറിയിലുള്ളവർക്കു അഞ്ച് സീറ്റ് വീതം നീക്കി ച്ചിട്ടുണ്ട്.
III.പിഎച്ച്.ഡി. പ്രോഗ്രാമുകൾ
1.PhD in Law: 25 സീറ്റ് (2 സീറ്റ് വിദേശികൾക്കുമുണ്ട്). 55 % മാർക്കോടെ LLM/ തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, പിന്നോക്ക, സാമ്പത്തിക പിന്നോക്ക, ഭിന്നശേഷി വിഭാഗക്കാർക്കു 50% മതി.
2.പിഎച്ച്.ഡി ഇൻ സോഷ്യൽ സയൻസസ് (പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ക്രിമിനോളജി, എക്കണോമിക്സ്, ഇംഗ്ലീഷ്) സോഷ്യൽ സയൻസസ് /ഹുമാനിറ്റീസിൽ 55% മാർക്കോടെ (പട്ടികജാതി ,പട്ടികവർഗ്ഗ, പിന്നോക്ക, സാമ്പത്തിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50%) ബാച്ചിലേഴ്സ് ബിരുദവും മാസ്റ്റേഴ്സ് ബിരുദവും നേടിയവരായിക്കണം അപേക്ഷകർ.
കൂടുതല്‍ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://nationallawuniversitydelhi.in